തൊട്ട് മുമ്പത്തെ ദിവസത്തേക്കാൾ 9 ശതമാനത്തിന്റെ വർധന, രാജ്യത്ത് മൂന്നരലക്ഷം പ്രതിദിന കൊവിഡ് കേസുകൾ

  • 21/01/2022

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ മൂന്നരലക്ഷത്തിനിടുത്തെത്തി. 24 മണിക്കൂറിനിടെ 3,47,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുമ്പത്തെ ദിവസത്തേക്കാൾ 9 ശതമാനത്തിന്റെ വർധനയാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമാണ്. ഇരുപത് ലക്ഷം പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 

29 സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ഇതുവരെ 9692 പേരിലാണ് സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇത് രാജ്യത്തെ വാക്‌സിനേഷൻ വിതരണത്തിൻറെ ഗുണഫലമാണെന്നുമാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തൽ. 160 കോടി ഡോസ് വാക്‌സീൻ വിതരണം ചെയ്യാൻ ഇതുവരെ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 

ഇതിനിടെ വിദേശ വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് ഏർപ്പെടുത്തി.വിമാനത്താവളത്തിൽ കൊവിഡ് പോസ്റ്റീവ് ആയാലും ലക്ഷണമില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ പുതിയ നിർദേശം. നിരീക്ഷണം ഒരാഴ്ച പൂർത്തിയാക്കിയാൽ പരിശോധന നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. 

Related News