ഡൈലിവറി രം​ഗത്ത് വൻ കുതിപ്പ്; ഈ വർഷം മൂന്നിരട്ടി വർധിക്കുമെന്ന് വിലയിരുത്തൽ

  • 21/01/2022

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരി പടർന്നതോടെ മുമ്പത്തേക്കാൾ കൂടുതൽ ഹോം ഡെലിവറിക്ക് പ്രാധാന്യം കൂടി വരികയാണ്. വളരെ തിരക്കുള്ള ജീവിതം നയിക്കുന്നവർക്ക് വളരെ ഉപയോ​ഗപ്രദമായി ഹോം ഡെലിവറി മാറിയിരിക്കുകയാണ്. രാജ്യത്ത് മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്ന മേഖലയാണ് ഡെലിവറി രം​ഗം. റെസ്റ്റോറന്റുകളിൽ മാത്രമായി പരിമിതപ്പെടുത്താതെ റീട്ടെയിൽ ഉൾപ്പെടെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതിനാൽ വലിയ വളർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

2022 അവസാനത്തോടെ രാജ്യത്തെ ഡെലിവറി വാഹനങ്ങൾ മൂന്നിരട്ടി കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും അൽ ഫെയ്‌സിന്റെ പുതിയ ഡ്രൈവർമാരെ സ്വീകരിക്കാൻ വാതിൽ തുറന്നതോടെ വളർച്ച അതിവേ​ഗത്തിലാകും. കുവൈത്തിലെ ഡെലിവറികളിൽ 70 ശതമാനം റീട്ടെയിൽ വിഭാഗത്തിലും 30 ശതമാനം റെസ്റ്റോറന്റ് മേഖലയിലുമാണ്. കുവൈത്ത് വിപണയിൽ പ്രവർത്തിക്കുന്ന ഡെലിവറി കമ്പനികളുടെ എണ്ണം 500-600 വരയൊണ്. അതേസമയം ഡെലിവറി കമ്പനികൾക്ക് അനുവദിച്ച ലൈസൻസുകളുടെ എണ്ണം ഏകദേശം 900 ആയി ഉയർന്നിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News