ഒന്നരക്കോടിയേക്കാൾ വലുത് സത്യസന്ധത; മാതൃകയായി ഇന്ത്യക്കാരനായ കുവൈറ്റ് പ്രവാസി

  • 21/01/2022

കുവൈത്ത് സിറ്റി: പണത്തിന് വേണ്ടി കൊടും ക്രൂരതകൾ പോലും ചെയ്യാൻ മടിയില്ലാത്ത രീതിയിൽ ലോകം മാറുമ്പോൾ തൻ്റെ സത്യസന്ധത കൊണ്ട് മാതൃകയായി ഒരു ഇന്ത്യൻ പ്രവാസി. എൻബിടിസിയിൽ എസി മെക്കാനിക്ക് ആയ സുനിൽ ഡൊമിനക്ക് ഡിസൂസയാണ് സത്യസന്ധതയുടെ പര്യായമായി മാറിയത്. 10 വർഷത്തോളം എൻബിടിസിയിൽ ജീവനക്കാരനായിരുന്നു ബംഗളൂരു സ്വദേശിയായ സുനിൽ. കമ്പനിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് തിരികെ വരാനുള്ള തയാറെടുപ്പുകളിലായിരുന്നു അദ്ദേഹം.

സുനിലിൻ്റെ സർവീസ് ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. എന്നാൽ, അക്കൗണ്ട് പരിശോധിച്ച സുനിൽ ഒന്ന് ഞെട്ടി, ക്രെഡിറ്റ് ആയിരിക്കുന്നത് 62,859 കുവൈത്തി ദിനാറാണ്, അതായത് ഒന്നരക്കോടിയോളം ഇന്ത്യൻ രൂപ. തനിക്ക് ലഭിക്കേണ്ടതിൻ്റെ 30 ഇരട്ടി തുക അക്കൗണ്ടിൽ എത്തിയ സുനിൽ ഒട്ടും താമസിച്ചില്ല, ഉടൻ എൻബിടിസി മാനേജ്മെൻ്റിനെ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ സാങ്കേതിക പിഴവ് കാരണമാണ് തുക കൂടുതൽ വന്നതെന്ന് വ്യക്തമായി.

സുനിലിൻ്റെ സത്യസന്ധതയെ അഭിനന്ദിച്ച എൻബിടിസി ചെയർമാൻ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു. കൂടാതെ കമ്പനിയെ പ്രധാനപ്പെട്ട അധികൃതരും സുനിലിന് വിവിധ പരിതോഷികളുമായി അഭിനന്ദിച്ചു. 1000 കുവൈത്തി ദിനാർ ആണ് ബാങ്ക് മാനേജ്മെൻറ് റിവാർഡായി നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News