നിയന്ത്രണങ്ങളിൽ ഇളവ്; വീണ്ടും യാത്രാ ഡിമാൻഡ് കൂടി

  • 21/01/2022

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വീണ്ടും യാത്രാ ഡിമാൻഡ് വർധിച്ചതായി ട്രാവൽ ആൻഡ് ടൂറിസം വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് എത്തുമ്പോൾ തന്നെ പി സി ആർ പരിശോധന എടുക്കാനും നെഗറ്റീവ് ആണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാൻ സാധിക്കും എന്നുള്ളതിനാലാണ് പൗരന്മാർക്കും താമസക്കാർക്കും യാത്രാ താത്പര്യം വർധിച്ചത്. 10 ശതമാനം വരെ യാത്രാ ഡിമാൻഡ് വർധിച്ചുവെന്നാണ് ട്രാവൽ ആൻഡ് ടൂറിസം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഹുസൈൻ അൽ സുൽതൈൻ പറഞ്ഞു. 

ചില യൂറോപ്യൻ രാജ്യങ്ങൾ പൂർണമായി സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രഖ്യാപനം വന്നതും യാത്രാ താത്പര്യം വർധിക്കാൻ കാരണമായിട്ടുണ്ട്. ഉംറ യാത്രക്കൊപ്പം തുർക്കി, ദുബൈ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്രാ ഡിമാൻഡ് കൂടിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വരുന്ന കാലയളവിൽ കൂടുതൽ യാത്രാ ആവശ്യകത വർധിക്കുമെന്നാണ് പ്രതീക്ഷകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News