12 ബില്യൺ ഡോളറിന്റെ പദ്ധതികൾ പൂർത്തീകരിച്ച് കുവൈത്ത്

  • 22/01/2022


കുവൈത്ത് സിറ്റി: ​1.6 ട്രില്യൻ്‍ ഡോളർ ഗൾഫ് പ്രോജക്ട്സ് മാർക്കറ്റിൽ സൗദി അറേബ്യയും കുവൈത്തും മുന്നിലാണെന്ന് റിപ്പോർട്ട്. 2021 മൂന്നാം പാദത്തിൽ 21,000ത്തിൽ അധികം പദ്ധതികളാണ് സജീവമായി ഉണ്ടായിരുന്നത്. ഈ പ്രോജക്ടുകൾ പ്രധാനമായും സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണ്. പ്രോജക്ടുകൾ മോണിറ്ററിംഗ് പ്രോജക്റ്റുകളിൽ സ്പെഷ്യലൈസ് ചെയ്ത പ്രോജക്ട് ജേണൽ ബിഎൻസി അനുസരിച്ചാണ് പ്രോജക്ടുകൾ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

2021ന്റെ അവസാന പാദത്തിൽ കുവൈത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഗണ്യമായി ഉയർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 9.9 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതികളാണ് അനാച്ഛാദനം ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച പാദമായി 2021ന്റെ അവസാനം മാറിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.8 ബില്യൺ ഡോളറിന്റെ പദ്ധതികൾ കുവൈത്തിന് നൽകാൻ സാധിച്ചു. ഒപ്പം 12 ബില്യൺ ഡോളറിന്റെ പദ്ധതികൾ പൂർത്തിയാക്കാനും കഴിഞ്ഞു. വാർഷിക പ്രോജക്ടുകളിൽ 17 ശതമാനം വളർച്ച നേടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News