വിവിധ മേഖലകളിൽ ട്രാഫിക്ക് പരിശോധന; കണ്ടെത്തിയത് 700 നിയമലംഘനങ്ങൾ

  • 22/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കർശന വാഹന പരിശോധന തുടർന്ന് ജനറൽ ട്രാഫിക്ക് വിഭാ​ഗം. ഫോളോ അപ്പ് വകുപ്പുമായി സഹകരിച്ച് ആർദിയ, ഫർവാനിയ , മെഹ്ബൂല , ഫ​ഹാഹീൽ തുടങ്ങിയ പ്രദേശങ്ങളിലാണ്  പരിശോധന ക്യാമ്പയിൻ നടത്തിയത്. ബൈക്കുകൾ, ഡെലിവറി വാഹനങ്ങൾ, ടാക്സികൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടായിരുന്നു പരിശോധന. ഈ പ്രദേശങ്ങളിൽ ട്രാഫിക്ക് നിയമലംഘനങ്ങൾ മാത്രം 163 എണ്ണമാണ് റിപ്പോർട്ട് ചെയ്തത്. ഡ്രൈവിം​ഗ് ലൈസൻസ് കൈവശമില്ലാതിരിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, ഫെയർ പെർമിറ്റും ടാക്സി മീറ്ററും സംബന്ധിച്ച നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.

അതേസമയം, അൽ ഖുറൈൻ  മാർക്കറ്റിൽ ഇന്നലെ നടന്ന ട്രാഫിക്ക് പരിശോധനയിൽ 527 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ ട്രാഫിക്ക് വിഭാ​ഗം ഡയറക്ടർ ജനറൽ ഫീൽഡ് മേൽനോട്ടത്തിലാണ് ഇവിടെ പരിശോധന ന‌ടന്നത്. നിയമലംഘനം നടത്തുന്നവരെയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെയും പിടികൂടുന്നതിനായി ട്രാഫിക്, ഓപ്പറേഷൻസ് മേഖല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ നടത്തുന്നത് തുടരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News