ജീവനക്കാരുടെ ട്രാൻസ്ഫർ വർഷത്തിൽ ഒരിക്കൽ മാത്രമെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രലായം

  • 23/01/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരുടെ ട്രാൻസ്ഫറുകൾ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം, എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ മാത്രം ട്രാൻസ്ഫർ നടപടികൾക്ക് വ്യവസ്ഥ ചെയ്യുന്ന തീരുമാനം ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് പുറപ്പെടുവിച്ചു. ട്രാൻസ്ഫറിനുള്ള അഭ്യർത്ഥനകൾ അംഗീകൃത ഫോമിൽ സമർപ്പിക്കണം. 

നിലവിൽ ജോലി ചെയ്യുന്നതും പോകാൻ ഉദ്ദേശിക്കുന്നതുമായ രണ്ട് സ്ഥാപനങ്ങളുടെയും  യോഗ്യതയുള്ള ഏജന്റിന്റെയും അം​ഗീകാരത്തോടെ അപേക്ഷകൾ സമർപ്പിക്കണം. എല്ലാ വർഷവും ഏപ്രിലിലെ ആദ്യ 15 ദിവസങ്ങൾക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണമെന്നാണ് തീരുമാനം. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരി​ഗണിക്കില്ല. ലഭിക്കുന്ന അപേക്ഷകൾ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള ട്രാൻസ്ഫറുകളെ കുറിച്ച് ചർച്ച ചെയ്യാൻ രൂപീകരിക്കുന്ന കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News