ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ മാറ്റി

  • 23/01/2022

കുവൈത്ത് സിറ്റി: കുവൈറ്റ് ന​ഗരത്തിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി ക്യാമ്പയിൻ നടത്തി അധികൃതർ. ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധനയും ഒഴിപ്പിക്കലും നടന്നു. ക്യാമ്പയിൻ ആരംഭിച്ചതോടെ 38 വസ്തുവകകൾ പൊളിക്കാൻ നിർദ്ദേശിച്ചതായും ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. മുനസിപ്പാലിറ്റി എമർജൻസി ടീം തലവൻ സൈദ് അൽ എൻസിയോടൊപ്പമാണ് അൽ ഖാലിദ് നെയ്ദ് അൽ ഘർ മേഖലയിൽ പരിശോധന നടത്തിയത്. 

ക്യാപിറ്റൽ  ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലെ നിയമ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനൊപ്പം നഗരത്തെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രത്യേക ക്യാമ്പയിൻ നടത്തുന്നത്. നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്നും പൗരന്മാരുടെ സൗകര്യവും സുരക്ഷിതത്വം ഉറപ്പാക്കാനും ക്യാമ്പയിൻ പ്രാധാന്യം കൊടുക്കുന്നു. ഇതിന് തുടക്കമിട്ട ശേഷം 321 മുന്നറിയിപ്പുകളാണ് ഉടമകൾക്ക് ഇതുവരെ അയച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News