കുവൈത്തിൽ ഒമ്പത് വർഷം സഹോദരിയെ പീഡിപ്പിച്ച രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി

  • 23/01/2022


കുവൈത്ത് സിറ്റി: സഹോദരിയെ തട്ടിക്കൊണ്ടുപോകുകയും ഒമ്പത് വർഷത്തിലേറെ  പീഡിപ്പിക്കുകയും ചെയ്ത കേസിൽ ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. പൗരന്മാരായ ഒരു പുരുഷനെയും സ്ത്രീയെയുമാണ് കോടതി തടവിന് ശിക്ഷിച്ചത്. ഇതുകൂടാതെ, സഹോദരിയുടെ ബാങ്ക് രേഖകളിൽ കൃത്രിമം കാണിക്കുക, ഓഹരി സ്വന്തമാക്കാനായി ഒപ്പിടാൻ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഇരുവർക്കും ഏഴ് വർഷം ത‌ടവ് ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. കൂടാതെ 5000 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 5001 ദിനാർ നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകുകയും വേണം. ഏറ്റവും അടുത്ത ബന്ധുക്കളിൽ നിന്നാണ് തന്റെ കക്ഷി കഷ്ടതകളും അനീതിയും അനുഭവിച്ചതെന്ന് ഇരയുടെ അഭിഭാഷകൻ മോന അബ്ദുള്ള അൽ അർബാഷ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News