കുട്ടികൾക്കും കുടുംബത്തിനും ജഹ്റ നാച്ചുറൽ റിസർവിലേക്ക് പ്രവേശനം സൗജന്യം

  • 23/01/2022


കുവൈത്ത് സിറ്റി: വന്യജീവികൾ, വിവിധതരം പക്ഷികൾ, സസ്യങ്ങൾ, പ്രകൃതി ജീവന്റെ ഘടകങ്ങൾ എന്നിവ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള പരിശ്രമങ്ങളുമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. ഇതിന്റെ ഭാ​ഗമായി വാരാന്ത്യങ്ങളിൽ കുട്ടികൾക്കും കുടുംബത്തിനും ജഹ്റ നാച്ചുറൽ റിസർവിലേക്ക്  പ്രവേശനം  സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കുട്ടികളെ പരിസ്ഥിതി പ്രശ്‌നങ്ങൾ പരിചയപ്പെടുത്തുന്നതിനായി രണ്ടാഴ്ച മുമ്പാണ് റിസർവിൽ പ്രത്യേക പ്രവർത്തനങ്ങൾ തുടങ്ങിയത്. 

ഇപിഎയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്പെഷ്യലൈസ്ഡ് ജീവനക്കാരുടെയും ഉടമകളുടെയും പങ്കാളിത്തത്തോടെ റിസർവിനുള്ളിൽ ശിൽപശാലകകളും  ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി വിഷയങ്ങളിലെ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. വാരാന്ത്യങ്ങളിൽ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗജന്യമായി റിസർവ് സന്ദർശിക്കാമെന്നും പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്താമെന്നും ഇപിഎയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖാ അൽ ഇബ്രാഹിം പറഞ്ഞു.ഓൺലൈൻ റിസർവേഷൻ  സമ്പ്രദായത്തിലൂടെയാണ് പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളിലെ നിരീക്ഷണാലയങ്ങളിലേക്കുള്ള പ്രവേശനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News