കുവൈത്തിൽ ആകെ രോ​ഗികളിൽ 17 ശതമാനത്തിന് കൊവിഡ് ബാധിച്ചത് കഴിഞ്ഞ ഒരു മാസത്തിനിടെ; ഞെട്ടിച്ച് കണക്കുകൾ

  • 24/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ വർഷം ഡിസംബർ 21 മുതൽ ഈ വർഷം ജനുവരി 21 വരെ 83,876 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കണക്കുകൾ. 2020 ഫെബ്രുവരിയിൽ മഹാമാരിയുടെ തുടക്കം മുതലുള്ള കണക്കുകൾ നോകുമ്പോൾ ആകെ രോ​ഗം ബാധിച്ചവരിൽ 17 ശതമാനവും ഈ ഒരു മാസ കാലയളവിലാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. ഈ ഒരു മാസത്തിനിടെ 20 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 5,147 കേസുകളുമായി ജനുവരി 17 ആണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

ഏറ്റവും കുറവ് ഡിസംബർ 21ന് ആയിരുന്നു, 92 കേസുകൾ. 61 പേരെയാണ് ആകെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റേണ്ടി വന്നത്. 377 പേരെ കൊവിഡ് വാർഡുകളിൽ അഡ്മിറ്റ് ചെയ്തു. ആകെ പരിശോധനകളുടെ എണ്ണം 6,670,000 കടന്ന് പോയിട്ടുമുണ്ട്. അതേസമയം, പ്രതിദിന കൊവിഡ് കേസുകളിൽ വർധനയുണ്ടായപ്പോഴും മുൻ തരം​ഗങ്ങളെ അപേക്ഷിച്ച് തീവ്രപരിചരണ വിഭാ​ഗത്തിലും കൊവിഡ് വാർഡുകളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. വാക്സിനേഷൻ സ്വീകരിക്കാത്തവരും ബൂസ്റ്റർ എടുക്കാത്തവരുമാണ് കൂടുതലായും ഈ കാലയളവിൽ രോ​ഗ ബാധിതരായതെന്ന്  അദാൻ  ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗം തലവൻ ഡോ. ഹുദ അൽ ഫൗദാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News