മോഡേണ വാക്സിന്റെ ആദ്യ ഷിപ്പ്മെന്റ് മാർച്ചിൽ എത്തും

  • 24/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് അം​ഗീകാരം ലഭിച്ച മോഡേണ വാക്സിന്റെ ആദ്യ ഷിപ്പ്മെന്റ് മാർച്ചിൽ എത്തുമെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. റെഗുലേറ്ററി അധികാരികളുടെ അംഗീകാരം നേടിയ ശേഷം വാക്സിൻ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയവും നിർമ്മാതാവും തമ്മിൽ മധ്യസ്ഥതയില്ലാതെ നേരിട്ടാണ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഫൈസർ, ആസ്ട്രസെനക - ഓക്സ്ഫഡ്, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്ക് മോഡേണയെ കൂടാതെ രാജ്യത്ത് അം​ഗീകാരം ലഭിച്ചിട്ടുള്ളത്. 

വാക്സിൻ ഉപയോ​ഗപ്പെടുത്തുന്നതിന്റെ കാലയളവ് കഴിഞ്ഞ് പോകാതെ ഇരിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളാണ് വൈകിയതിന്റെ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, മന്ത്രാലയം നൽകിയിട്ടുള്ള തീയതിൽ എത്താതെ പോയാലോ എക്സ്പയറി ഡേറ്റ് കഴിഞ്ഞ് പോയാലോ ഡോസുകൾ മാറ്റി തരാണമെന്നും വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി കമ്പനി ധാരണയായിട്ടുള്ളതിന് സമാനം തന്നൊയാണ് കുവൈത്തുമായിട്ടുള്ള കരാറിലെ തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News