സോൽഷ്യൽ മീഡിയ ചാരിറ്റി; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാമൂഹികകാര്യ മന്ത്രാലയം

  • 24/01/2022

കുവൈത്ത് സിറ്റി: സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭാവനകൾ അഭ്യർത്ഥിക്കുകയും ഫണ്ട് ശേഖരിക്കുകയും ചെയ്യുന്ന വിഷയത്തിൽ ഇടപെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാമൂഹികകാര്യ മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് ചാരിറ്റീസ് വിഭാ​ഗം ഇതിനായി പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ടുകൾ. കൊവിഡ് മഹാമാരിയുടെ വരവോടെ കഴിഞ്ഞ രണ്ട് വർഷമായാണ് ഈ പ്രവണത വളരെ വലിയ രീതിയിൽ കൂടിയത്.

അധികൃതരുടെ കണ്ണം വെട്ടിച്ചും ആവശ്യമായ അനുമതികൾ ഇല്ലാതെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളുടെയും അക്കൗണ്ടുകളുടെയും അഭ്യർത്ഥന ലഭിക്കുന്നതായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായി വൃത്തങ്ങൾ പറഞ്ഞു. ധനസമാഹരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് 1959 ലെ നിയമം നമ്പർ 59 എന്നിവ ലംഘിച്ചതിന് ഇവരിൽ ഒരു വലിയ വിഭാ​ഗത്തെ പബ്ലിക് പ്രോസിക്യൂഷനിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും റഫർ ചെയ്യപ്പെടുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News