പ്രവാസികൾക്കാശ്വാസമായി; 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പ്രശ്നത്തിന് പരിഹാരമായി.

  • 24/01/2022


കുവൈറ്റ് സിറ്റി : ഒടുവിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കും  കാത്തിരിപ്പിനും ശേഷം കുവൈത്തിലെ  60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പ്രശ്നത്തിന് പരിഹാരമായി. പബ്ലിക് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ് സഹമന്ത്രിയുമായ കൗൺസിലർ ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ മാനവശേഷിക്ക് വേണ്ടി, ഇന്ന് നടന്ന യോഗത്തിൽ, 60 വയസ്സുള്ള  ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും ഉള്ള പ്രവാസി തൊഴിലാളികളുടെ ഫയൽ അംഗീകരിച്ചുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് ഫീസിന് പുറമെ 250 ദിനാർ അടച്ച് അവരുടെ റെസിഡൻസി  പുതുക്കാൻ പുതുക്കാൻ അവരെ അനുവദിക്കാൻ തീരുമാനമായി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News