കുവൈത്തില്‍ രോ​ഗവ്യാപനം രൂക്ഷമായി തുടരുകയാണെന്ന് ഡോ. ഖാലിദ് അൽ സയീദ്

  • 24/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത്  കോവിഡ് രോ​ഗവ്യാപനം രൂക്ഷമായി തുടരുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമവും സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. അൽ സബാഹിയ വെസ്റ്റേൺ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും ആരോഗ്യ പ്രവര്‍ത്തകരുമായി എല്ലാവരും സഹകരിക്കണമെന്നും ഖാലിദ് അൽ സയീദ് പറഞ്ഞു. ദിനംപ്രതി 5,000 ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ വികസനത്തിന്‍റെ ഭാഗമായാണ് പുതിയ ഹെൽത്ത് സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാത്തി പറഞ്ഞു. അഹമ്മദി ഗവര്‍ണ്ണറേറ്റില്‍ 31 ആരോഗ്യ കേന്ദ്രങ്ങളുണ്ടെന്നും എല്ലാ കേന്ദ്രങ്ങളും അൽ-അദാൻ ആശുപത്രിയുമായി ബന്ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News