ഹവല്ലിയിലെ പരിശോധന; ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 215 കാറുകളും രണ്ട് ബോട്ടുകളും നീക്കി

  • 24/01/2022

കുവൈത്ത് സിറ്റി: ​റോ‍‍ഡുകളിലെ തടസങ്ങൾ പൂർണമായി നീക്കുന്നതിനെ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് ടൂറുകൾ നടത്തി ഹവല്ലി ​ഗവർണറേറ്റിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം. ​ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ നടത്തിയതായി മുനസിപ്പാലിറ്റിയിലെ പബ്ലിക്ക് റിലേഷൻ വിഭാ​ഗം അറിയിച്ചു. ശുചിത്വം ഉറപ്പാക്കുന്നതിനെ എല്ലാവിധ സ്ക്രാപ്പുകളും ഉപേക്ഷിച്ച നിലയിലുള്ള കാറുകളും മറ്റും നീക്കി. ഒപ്പം കടകൾ ശുചിത്വ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പരിശോധനകളിലൂടെ ഉറപ്പ് വരുത്തി.

ഡിസംബർ നടന്ന ക്യാമ്പയിനിൽ ഫീൽഡ് സംഘം 1719 പോസ്റ്ററുകൾ പതിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 215 കാറുകളും രണ്ട് ബോട്ടുകളും നീക്കം ചെയ്തു. റോഡ് ഒക്ക്യൂപെൻസി നിയമ നമ്പർ 30/2021 ലംഘിച്ച 147 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൊതു ശുചിത്വം പാലിക്കാത്തിന് 153 കേസുകളും റിപ്പോർട്ട് ചെയ്തു. അഞ്ച് വഴിയോര കച്ചവടക്കാർ നടത്തിയ നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോൾ 160 പേർക്ക് മുന്നറിയിപ്പുകളും നൽകിയതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News