കുവൈത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച്, ചൈനീസ് കമ്പനികൾ

  • 24/01/2022

കുവൈത്ത് സിറ്റി: വിദേശ നി​ക്ഷേപകരെ ആകർഷിക്കുന്നതിൽ കുവൈത്ത് വളരെ മികച്ച വിജയം നേടി മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച് കമ്പനികളാണ്. ഏകദേശം 413.65 മില്യൺ ദിനാർ മൂല്യമുള്ള നിക്ഷേപമാണ് ഡച്ച് കമ്പനികൾക്ക് കുവൈത്തിലുള്ളത്. ഏകദേശം ഒരു ബില്യൺ ദിനാറിന്റെ മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനമാണിത്. നെതർലാൻഡ്സിന് പിന്നിലുള്ള ചൈനയാണ്. 

ഏകദേശം 12 ശതമാനം, അതായത് 126.35 മില്യൺ ദിനാറിന്റെ നിക്ഷേപമാണ് ചൈനീസ് കമ്പനികൾ കുവൈത്തിൽ നടത്തിയിട്ടുള്ളത്. കുവൈത്തിലെ ഡച്ച്, ചൈനീസ് കമ്പനികളുടെ നേരിട്ടുള്ള നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 540 മില്യൺ ദിനാർ ആണ്. മൂന്നാം സ്ഥാനത്ത് 102.5 മില്യൺ ദിനാറുമായി കാന‍ഡയാണ്. 10 ശതമാനവുമായി സ്പെയിൻ നാലാമതും 88.25 മില്യൺ ദിനാറുമായി ബ്രിട്ടീഷ് വിർജിൻ ഐലൻഡ് അഞ്ചാം സ്ഥാനത്തുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News