60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് വിഷയം; ഭേദ​ഗതികൾക്ക് അം​ഗീകാരം, ആശ്വാസം

  • 25/01/2022

കുവൈത്ത സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച വിഷയത്തിലെ ഭേദ​ഗതികൾക്ക് അം​ഗീകാരം നൽകി നീതികാര്യ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിലുള്ള മാൻപവർ അതോറിറ്റി. ഒരു വർഷത്തോളം നീണ്ട പ്രതിസന്ധികൾക്കാണ് ഇതോടെ അവസാനമാകുന്നത്. പുതിയ തീരുമാനപ്രകാരം  60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 250 ദിനാർ ഫീസ് ആണ് ഏർപ്പെടുത്തുക. 

സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇൻഷുറൻസ് കമ്പനികളിലൊന്നിൽ നിന്നുള്ള പിൻവലിക്കാനാകാത്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന തൊഴിലാളികൾ എടുക്കേണ്ടി വരും. പുതിയ തീരുമാനം നിലവിൽ ഒരു വർഷത്തേക്കാണ് നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന്  മന്ത്രി ജമാൽ അൽ ജലാവി അറിയിച്ചു. തൊഴിൽ വിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഈ കാലയളവിൽ  ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തും. തുടർന്ന് അവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

ഞായറാഴ്ച മുതൽ 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എളുപ്പമുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണോ ഫോമുകൾ വഴിയാണോ ഇടപാടുകൾ സ്വീകരിക്കേണ്ടതെന്നുള്ള തീരുമാനങ്ങൾക്കായി തൊഴിൽ വകുപ്പുകൾ കാത്തിരിക്കുകയാണ്. എങ്ങനെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതെന്ന് ഇതുവരെ ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇൻഷുറൻസ് വിഭാ​ഗത്തെ വൃത്തങ്ങളും പ്രതികരിക്കുന്നത്. 400-500 ദിനാറിന് ഇടയിലുള്ള ആരോ​ഗ്യ ഇൻഷുറൻസാകും എടുക്കേണ്ടി വരികയെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News