വാക്സിൻ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; മഹാമാരിക്കെതിരെ യോ​ജിച്ച പോരാട്ടത്തിന് ആഹ്വാനം നടത്തി ആരോ​ഗ്യ മന്ത്രി

  • 25/01/2022

കുവൈത്ത് സിറ്റി: കൊവി‍ഡ‍് വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്. മഹാമാരിയുടെ വഴിത്തിരിവായി മാറിയ ഈ ഘട്ടത്തിൽ എല്ലാവരുടെ സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിന് തടയിടാൻ ആശുപത്രികളിലെയും ആരോ​ഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർ വലിയ പരിശ്രമമാണ് നടത്തുന്നത്. അൽ സബാഹിയ വെസ്റ്റേൺ ക്ലിനിക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യ മന്ത്രി.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. പ്രതിദിനം 5000ത്തിന് മുകളിലേക്ക് കേസുകളുടെ എണ്ണമെത്തി. നേരത്തെ ഡൈൽറ്റ വകഭേദം പടർന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയാണിത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ മറികടക്കാൻ ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാരുടെ ഒന്നുചേർന്ന പ്രവർത്തനങ്ങൾ ആവശ്യമാണ്. ഒപ്പം എല്ലാവരും ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് പിന്തുണയ്ക്കുകയും വേണം. അങ്ങനെ ഈ കൊവിഡ് തരം​ഗത്തെ തോൽപ്പിക്കാൻ നമുക്ക് സാധിക്കുമെന്നും  ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News