കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയത്തിലെ ഓവർടൈം ജോലി; പുതിയ സംവിധാനം വരുന്നു

  • 25/01/2022

കുവൈത്ത് സിറ്റി: ഔദ്യോഗിക ജോലി സമയത്തിന് പുറത്ത് ഓവർടൈം ജോലികൾ നൽകുന്നതിനും അതിന്റെ സാമ്പത്തിക പ്രതിഫലം നൽകുന്നതിനുമുള്ള സംവിധാനം കൊണ്ട് വന്ന് ആരോ​ഗ്യ മന്ത്രാലയം. ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് സെന്ററുകളിലും ആഴ്ചയിൽ 5 ദിവസത്തേക്ക് പരമാവധി നാല് മണിക്കൂറും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിൽ ആഴ്ചയിൽ മൂന്ന് മണിക്കൂറും തൊഴിൽ എന്നതാണ് പുതിയ സംവിധാനം.  ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് പ്രവർത്തിക്കാനുള്ള അഭ്യർത്ഥന ഉണ്ടായാൽ പ്രത്യേക പ്രതിഫലം തന്നെ ലഭിക്കും.

2009ലെ ആരോഗ്യ മന്ത്രിയുടെ 95-ാം നമ്പർതീരുമാനത്തിന് അനുസൃതമായി പാരിതോഷികം വിതരണം ചെയ്യുന്ന സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാര തുക കണക്കാക്കുക. ജീവനക്കാരന് നൽകുന്ന പ്രതിദിന പ്രതിഫലം ഔദ്യോഗിക പ്രവൃത്തി സമയത്തിന് നൽകുന്ന പ്രതിമാസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ പ്രതിദിന നിരക്കിന്റെ പകുതിയിൽ കവിയരുതെന്നാണ് വ്യവസ്ഥ. തന്റെ ഔദ്യോ​ഗിക തൊഴിൽ കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ ഒരു ജീവനക്കാരനെയും ഓവർടൈം ജോലിക്ക് നിയോഗിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News