കുവൈത്തിൽ മാർച്ച് അവസാനം വരെ തണുപ്പ് കാലം തുടരും

  • 25/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് മാർച്ച് അവസാനം വരെയോ ഏപ്രിൽ ആദ്യം വരെയോ തണുപ്പ് കാലം തുടരുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ മർസൂഖ് അറിയിച്ചു. എന്നാൽ, മേഖലയിൽ ആഞ്ഞടിച്ച കൊടും തണുപ്പ് അവസാനിച്ചിട്ടുണ്ട്. പക്ഷേ, തണുപ്പ് കാലം കഴിഞ്ഞിട്ടില്ലെന്നും മാർച്ച് വരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ  അൽസാഖ് ആരംഭിച്ചിട്ടുണ്ട്. ഇത് എട്ട് ദിവസം വരെ തുടരും. തുടർന്ന് ഫെബ്രുവരി 10 മുതൽ കൊടും തണുപ്പ് വീണ്ടും തുടങ്ങും. ഇത് ഒമ്പത് ദിവസമാണ് നീണ്ടുനിൽക്കുക. അത് കഴിഞ്ഞാൽ പിന്നെ ഒമ്പത് ദിവസത്തേക്ക് തണുപ്പ് കുറയും. മാർച്ച് മാസത്തിലും വീണ്ടും ഏകദേശം മൂന്നാഴ്ചയോളം തണുപ്പ് നിലനിൽക്കും. മാർച്ച് 21ഓടെ വസന്തകാലം തുടങ്ങുമെന്നും ആദെൽ അൽ മർസൂഖ്  അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News