നേഴ്സുമാരെ ചൂഷണം ചെയ്യാൻ ഇടനിലക്കാരെ അനുവദിക്കില്ലെന്ന് ഇന്ത്യൻ സ്ഥാനപതി

  • 25/01/2022

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ  ഇടനിലക്കാരുടെ ചൂഷണം അനുവദിക്കില്ലെന്ന് കുവൈത്തിലുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ആരോ​ഗ്യ മന്ത്രാലയം നൽകുന്ന ശമ്പളത്തിൽ നിന്ന് ഇടനിലക്കാർ പണം ഈടാക്കുന്ന സാഹചര്യം അനുവദിച്ച് കൊടുക്കില്ല. ടെണ്ടർ രേഖകൾ നേഴ്‌സുമാർക്ക് നൽകേണ്ട മിനിമം ശമ്പളം ഉറപ്പുനൽകുന്നുവെങ്കിൽ മാത്രമേ റിക്രൂട്ട്മെന്റ് അനുവദിക്കൂ. എന്തെങ്കിലും തരത്തിൽ ചൂഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എംബസിയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഏജന്റുകൾക്കും ഇടനിലക്കാർക്കും ഒരു ചില്ലി കാശ് പോലും നൽകരുതെന്നും അംബാസഡർ ഓർമ്മിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് അടക്കം സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത സിബി ജോർജ് കൃത്യമായി എല്ലാ ആരോ​ഗ്യ മുൻകരുതലുകളും പാലിക്കണമെന്നും അഭ്യർത്ഥിച്ചു. 

അതേസമയം, പുതിയ പാസ്പോർട്ട് വിസ ഔട്ട്സോഴ്സിം​ഗ് സെന്ററുകൾ കോൺസുലാർ സേവനങ്ങൾ മികച്ച രീതിയിൽ ഇന്ത്യൻ സമൂഹത്തിന് നൽകുന്നുണ്ടെന്നും സ്ഥാനപതി കൂട്ടിച്ചേർത്തു. മിക്ക അറ്റസ്റ്റേഷൻ ജോലികളും ഇപ്പോൾ ഔട്ട്സോഴ്സിം​ഗ് സെന്ററുകളിലേക്ക് മാറ്റിക്കഴിഞ്ഞു. പല സേവനങ്ങളുടെയും ഫീസ് കുറച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 2022ലെ ഇന്ത്യൻ എംബസിയുടെ ആദ്യ ഓപ്പൺ ഹൗസാണ് നടന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News