ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പബ്ലിക് ദിനം ആഘോഷം ഓണ്‍ലൈനില്‍; എംബസിക്കും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾക്കും നാളെ അവധി.

  • 25/01/2022

കുവൈത്ത് സിറ്റി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷം ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ടായിരിക്കും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. അംബാസഡർ രാവിലെ 9:00 മണിക്ക് ദേശീയ ത്രിവർണ്ണ പതാക ഉയർത്തി പരിപാടികലക്ക് തുടക്കം കുറിക്കും.   ഓണ്‍ലൈനായി ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ രാജ്യത്തെ എല്ലാം ഇന്ത്യന്‍ പ്രവാസികളേയും കമ്മ്യൂണിറ്റി അംഗങ്ങളേയും സൂം ലിങ്കിൽ പങ്ക് ചേരണമെന്ന് അംബാസിഡര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യൻ എംബസിക്കും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾക്കും റിപ്പബ്ലിക് ദിനമായ ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍  അറിയിച്ചു. അടിയന്തര കോൺസുലർ സേവനങ്ങൾ നാളെയും ലഭ്യമാകുമെന്ന് എംബസ്സി അറിയിച്ചു. താഴെ കാണുന്ന സൂം ലിങ്ക് വഴി https://zoom.us/j/91063589125?pwd=SlpnWmZsWG9SSHF0PURTFZd2Ezd റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാം. 

Related News