60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ്; പ്രതിവർഷം 10,000 ദിനാർ വരെ ഇൻഷുറൻസ് പരിരക്ഷ

  • 26/01/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയം ചർച്ച ചെയ്യാൻ ഇൻഷുറൻസ് കമ്പനികളുടെ യൂണിയനുമായി ഉടൻ ചർച്ച നടക്കും. ആരോ​ഗ്യ ഇൻഷുറൻസ് കൂടാതെ 250 ദിനാർ ഫീസ് ഈടാക്കി 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചിരുന്നു. ഈ വിഷയം ചർച്ച ചെയ്യാനാണ് രണ്ട് ദിവസത്തിനുള്ളിൽ മാൻപവർ അതോറിറ്റിയും ഇൻഷുറൻസ് കമ്പനികളുടെ യൂണിയനുമായി കൂടിക്കാഴ്ച നടത്തുന്നത്.

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾക്കാണ് ഇൻഷുറൻസ് നൽകാനുള്ള അം​ഗീകാരം നൽകിയിട്ടുള്ളത്. പ്രതിവർഷം 10,000 ദിനാർ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന 500 ദിനാറിന്റെ പോളിസി ആണ് പ്രവാസികൾ എടുക്കേണ്ടി വരികയെന്നാണ് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 60 വയസ് പിന്നിട്ടവർക്ക് നൽകുന്ന ഇൻഷുറൻസ് സ്വകാര്യ ആശുപത്രി മേഖലയിലേക്ക് മാത്രമുള്ളതായിരിക്കും. 

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എട്ട് കമ്പനികളാണ് ഇൻഷുറൻസ് നൽകുക. നിർദ്ദിഷ്ട വ്യവസ്ഥകളും പോളിസിയെടുക്കുന്നവർക്ക് ബാധകമാകും. ഗുരുതരമായ കേസുകൾ ഉണ്ടായാൽ, ഒരു പ്രത്യേക ആശുപത്രിയിലായി ചികിത്സ ലഭ്യമാകില്ല. പകരം ഇൻഷുറൻസ് പോളിസി നൽകുന്ന കമ്പനി അത് കുവൈത്തിനുള്ളിൽ തന്നെ ഈ സേവനം നൽകുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറുമെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News