അർദിയ പ്രദേശത്ത് വീടിന് തീപിടിച്ചു; ഒരു തൊഴിലാളി മരിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

  • 26/01/2022

കുവൈത്ത് സിറ്റി: അർദിയ പ്രദേശത്ത് വീട് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. മൂന്ന് കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരുടെ അമ്മയ്ക്ക് ശ്വാസം മുട്ടലുമുണ്ടായി. തീപിടിത്തമുണ്ടായപ്പോൾ ഒരു സ്ത്രീയും അവരുടെ മൂന്ന് കുട്ടികളും ഒരു തൊഴിലാളിയും അകപ്പെട്ടു പോവുകയായിരുന്നുവെന്ന് ജനറൽ ഫയർ സർവ്വീസ് വിഭാ​ഗം അറിയിച്ചു. വിവരം അറിഞ്ഞ് ഉടൻ തന്നെ അ​ഗ്നിശമനസേനാം​ഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 

വീടിന്റെ താഴത്തെ നിലയിലാണ് തീ പടർന്നതെന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തി. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തൊഴിലാളി രണ്ടാം നിലയിൽ നിന്ന് സ്വയം ചാടുകയായിരുന്നു. ​ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിയിലേക്ക് കൈമാറിയെന്നും ജനറൽ ഫയർ സർവ്വീസ് വിഭാ​ഗം അറിയിച്ചു. സംഭവത്തിൽ ജനറൽ ഫയർ ബ്രി​ഗേഡിലെ ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം അന്വേഷണം തു‌ടങ്ങിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News