ബൂസ്റ്റർ ഡോസ് വാക്സിൻ 700,000 പേർ സ്വീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം

  • 27/01/2022


കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ പൗരന്മാരും താമസക്കാരുമായി 700,000 പേർ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ 85.7 ശതമാനമാണ്. അതായത് 3,362,405 പേർ കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസും എടുത്ത് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 3,250,307 ആണ്. അതയാത് 83 ശതമാനം പേരാണ് രണ്ടും ഡോസും എടുത്തിട്ടുള്ളതെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

വാക്സിനേഷന്റെ കാര്യത്തിൽ ലോകാരോ​ഗ്യ സംഘടന നിർദേശിച്ച സാഹചര്യങ്ങളിലേക്ക് കുവൈത്ത് എത്തിക്കഴിഞ്ഞതായി കൊറോണ ഉന്നത ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാഹ് പറഞ്ഞു. ഒമിക്രോൺ എത്തി അഞ്ചാമത്തെ ആഴ്ചയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. ‍ഡെൽറ്റ പടർന്നതിനേക്കാൾ ആശ്വാസം നൽകുന്നതാണ് നിലവിലെ സാഹചര്യം. ഈ തരം​ഗത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നതിൽ വാക്സിനേഷന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളെ, പ്രത്യേകിച്ച് പ്രതിരോധശേഷി കുറവള്ളതും വിട്ടുമാറാത്ത അസുഖമുള്ളതുമായവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അൽ ജറല്ലാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News