കുവൈത്തിലെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ പ്രവർത്തനം ആരംഭിക്കും

  • 27/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വെർച്വൽ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് കൊണ്ട് വരുന്നതിന് എസ്‍ടിസിയും വിർജിൻ മൊബൗൽ മിഡിൽ ഈസ്റ്റ് ആൻ‍ഡ് ആഫ്രിക്കയും തമ്മിൽ ധാരണയായതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് സെക്ടർ മേധാവി അമർ ​ഹയാത്ത് അറിയിച്ചു. നാലാമത്തെ വെർച്വൽ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിന് ലൈസൻസിംഗ് അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. നമ്പറിംഗ് പ്ലാൻ അനുസരിച്ച് ഫോൺ നമ്പറുകൾ 41ലാണ് ആരംഭിക്കുക.

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ നെറ്റ്‍വർക്കിന്റെ പ്രവർത്തനങ്ങൾ തുടങ്ങും. മറൈൻ ഇൻറർനെറ്റ് കേബിളഉകൾ വിച്ഛേദിക്കപ്പെടുന്ന വിഷയത്തിലും അമർ ​ഹയാത്ത് പ്രതികരിച്ചു. ഇറാഖിൽ നിന്നും ദുബൈയിൽ നിന്നുമായി രണ്ട് തരത്തിലാണ് കേബിളുകൾ വിച്ഛേദിക്കപ്പെടുന്നത്. ഇറാഖിന്റെയും ഇറാന്റെയും വശത്ത് നിന്നുള്ള വിച്ഛേദമാണ് കുവൈത്തിലെ ബാധിക്കുന്നതെന്നും അത് കുവൈത്തിന്റെ ടെറിറ്റിറ്റോറയൽ വാട്ടേഴ്സിന് പുറത്താണെന്നും അമർ ​ഹയാത്ത് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News