ഓൺലൈനായി നാല് മില്യൺ ഇടപാടുകൾ പൂർത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയം

  • 27/01/2022

കുവൈത്ത് സിറ്റി: ഇതുവരെ ഓൺലൈനായി നാല് മില്യൺ ഇടപാടുകൾ പൂർത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ കൃത്യമായി 4,300,355 ഇടപാടുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോം, റെസിഡൻസി പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ തുടങ്ങിയ എല്ലാ ഇടപാടുകളും ചേർത്തുള്ള കണക്കാണ് ഇത്. 

നടപടിക്രമങ്ങൾ സുഗമമാക്കുകയും ലളിതമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്ലയന്റുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് www.moi.gov.kw വഴി ഓൺലൈനായി അപേക്ഷിക്കാനാകും. എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഇ-മെയിലുമായി ബന്ധപ്പെടാവുന്നതാണ്. infogdis@moi.gov.kw


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News