വിസാ നിരോധനം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്.

  • 27/01/2022

കുവൈത്ത് സിറ്റി : ഗൾഫ് ലെബനീസ് നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തിയ തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ആഭ്യന്തര വകുപ്പിലെ  മുതിർന്ന ഉദ്യോഗസ്ഥർ പുനരാരംഭിച്ചതായി അൽ ഖബാസ്  റിപ്പോര്‍ട്ട് ചെയ്തു. വിസകൾ വീണ്ടും അനുവദിക്കുന്നത് ഘട്ടങ്ങളിലായിരിക്കുമെന്നും ആദ്യ ഘട്ടത്തിൽ വാണിജ്യ, സർക്കാർ വിസകളും തുടർന്ന് തൊഴിൽ വിസകളും അവസാനമായി ഫാമിലി, ടൂറിസ്റ്റ് വിസകള്‍ നല്‍കുമെന്നാണ് സൂചനകള്‍.  

നേരത്തെ വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രാജ്യത്ത് താമസിക്കുന്ന ലബനൻ പൗരന്മാർക്ക് സ്വന്തം രാജ്യത്ത് പോയി വരുന്നതിനോ താമസ രേഖ പുതുക്കുന്നതിനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ലബനാൻ ഇൻഫോർമേഷൻ മന്ത്രിയുടെ പരാമർശത്തെ തുടർന്ന് ഗള്‍ഫ്‌ മേഖലയില്‍  ഉടലെടുത്ത പ്രശ്‌നങ്ങളാണ് ലബനാനെതിരെ വിസ നിരോധനം ഏര്‍പ്പെടുത്തുവാന്‍ കാരണം.  അതോടപ്പം ലബനാനില്‍ നിന്നും വരുന്ന ചരക്കുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതും കുവൈത്തിനെ കടുത്ത നടപടിയിലേക്ക് പ്രേരിപ്പിച്ചത്. മന്ത്രിയുടെ പരാമർശങ്ങളെ തുടര്‍ന്ന് ലബനാനിലെ കുവൈത്ത് അംബാസഡറെ കുവൈത്ത് തിരികെ വിളിച്ചിരുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News