കോവിഡ് പരിശോധനാ നിരക്ക് കുറച്ച് കുവൈത്ത് സര്‍ക്കാര്‍; പിസിആർ പരിശോധനക്ക് 6 ദിനാറായി നിശ്ചയിച്ചു.

  • 27/01/2022

കുവൈത്ത്‌ സിറ്റി :  പിസിആർ പരിശോധനക്കുള്ള പരമാവധി നിരക്ക്‌ 6 ദിനാർ ആയി ഭേദഗതി വരുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.പുതിയ സർക്കുലർ അനുസരിച്ച് അടുത്ത ഞായറാഴ്ച മുതൽ പിസിആർ ടെസ്റ്റിന്റെ വില 6 ദിനാറില്‍ കൂടരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍   പിസിആർ പരിശോധനക്കായി 9 ദിനാരായിരുന്നു ഈടാക്കിയിരുന്നത്. നേരത്തെ 20 ദിനാര്‍ വരെ കോവിഡ് പരിശോധനാക്കായി ഈടാക്കിയിരുന്ന സമയത്ത് ആരോഗ്യ മന്ത്രാലയം ഇടപ്പെട്ട് 14 ദിനാറായി നിശ്ചയിക്കുകയായിരുന്നു. തുടര്‍ന്ന് 9 ദിനറായും അതിന് ശേഷം  6 ദിനറായും കുറക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും  ആശ്വാസമാകും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News