കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

  • 27/01/2022

കുവൈത്ത്‌സിറ്റി: എറണാകുളം കൊങ്ങരപ്പള്ളി ചെറുവഴങ്ങാട് വീട്ടില്‍ സി.ആര്‍.ലീല റോസ് (48) (സിന്ധു റോസ് വില്യംസ്)  നാട്ടില്‍ വച്ച് നിര്യാതയായി. നാട്ടിൽ അവധിക്കു പോയ റോസ് അസുഖത്തെ തുടർന്ന്  അമൃത ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു ,  വ്യാഴായാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ്  മരണം സംഭവിച്ചത് . പരേതനായ വില്ല്യംസാണ് ഭര്‍ത്താവ്. മക്കള്‍- ഫില്‍ഫ്രഡ്,റെമോണ്‍. ചേറുവഴങ്ങാട് വീട്ടിൽ ക്ലമെന്റ് അച്ഛനാണ്.കഴിഞ്ഞ 25 വര്‍ഷമായി കുവൈത്തിലുള്ള സിന്ധു വില്യംസ് നാട്ടില്‍ അവധിയ്ക്ക് പോയതാണ്. കെ.ഒ.സിയില്‍ കോണ്‍ട്രാകറ്റായി ജോലി ചെയ്തു വരുകയായിരുന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News