വ്യാപക സുരക്ഷാപരിശോധന; നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.

  • 28/01/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ അൽ റായി മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. നിയമലംഘനം നടത്തിയ  4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3  പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയ 780 കേസുകളില്‍ പിഴ ഈടാക്കുകയും 700 ളം വാഹനങ്ങള്‍ക്ക്  മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

അനധികൃതമായി വാഹനങ്ങളില്‍ ഉയർന്ന ശബ്ദങ്ങൾ സ്ഥാപിക്കുന്ന ഗാരേജുകളും വർക്ക് ഷോപ്പുകളും ലക്ഷ്യമിട്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ സുലൈബിയ വ്യാവസായിക ഏരിയയില്‍ 63 ളം ഗാരേജുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിയമ ലംഘകരെ കണ്ടെത്താന്‍ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപക പരിശോധനയാണ് നടത്തിവരുന്നത്. പിടിയിലാവുന്നവരെ നാടുകടത്താനും അതിനുള്ള ചെലവ് അവരവരില്‍ നിന്ന് തന്നെ ഈടാക്കാനുമാണ് തീരുമാനം.

Related News