ബസുകളുടെ മത്സരയോട്ടം; ബസ് പിടിച്ചെടുത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ്

  • 28/01/2022

കുവൈത്ത് സിറ്റി : ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തുകയും ട്രാഫിക്  ലൈനുകൾ പാലിക്കാതിരിക്കുകയും ചെയ്തതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്  ട്രാൻസ്പോർട്ട് ബസ് പിടിച്ചെടുത്തു. അപകടകരമായ രീതിയില്‍ ബസ്‌ ഓടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോവും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഇടപെട്ട് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസുടുത്തതായും ബസ് ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ ട്രാൻസ്പോർട്ട് ബസുകള്‍ തമിലുള്ള മത്സരയോട്ടം പതിവെന്ന്‌ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ബസുകളുടെ മത്സരയോട്ടം നിരവധി യാത്രക്കാരെയാണ് വലയ്ക്കുന്നത്. പലരും നിയന്ത്രിത സ്പീഡും മറികടന്ന് മത്സരയോട്ടമാണ് നടത്തുന്നത്.  ബസുകളുടെ മത്സരയോട്ടത്തിൽ  മറ്റ് വാഹനങ്ങൾ മാറിക്കൊടുക്കേണ്ട അവസ്ഥയാണ്. ചെറിയ  വാഹനങ്ങള്‍ക്കും  സ്വകാര്യ കാറുകൾക്കും  ബസുകളുടെ മത്സരയോട്ടം ഏറെ ഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്.

Related News