കുവൈത്ത് വിമാനത്താവളം വഴി ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാര്‍ യാത്ര ചെയ്തതായി ഡിജിസിഎ

  • 28/01/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍  ആദ്യത്തെ 5 മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പൗരന്മാരും വിദേശികളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തതായി ഡിജിസിഎ അറിയിച്ചു.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാവിലക്ക് പിന്‍വലിച്ചതിന് ശേഷം കുവൈത്തിലെത്തിയ യാത്രക്കാരുടെ ഔദ്യോഗിക കണക്കാണിത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിരുന്ന വിമാനത്താവളം  രണ്ട് ഡോസ് അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 നായിരുന്നു  തുറന്നത്. 

ഓഗസ്റ്റ് മുതൽ 2021 ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ 1.377 ദശലക്ഷം പൗരന്മാരും പ്രവാസികളും രാജ്യം വിട്ടതായും അതേ കാലയളവിൽ 1.18 ദശലക്ഷം യാത്രക്കാർ കുവൈത്തിലെത്തിയാതായും അധികൃതര്‍ പറഞ്ഞു. വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കഴിഞ്ഞ ഡിസംബർ അവസാനം വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 22,500 ലധികം വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്തത്.   11,228 വിമാനങ്ങൾ കുവൈറ്റിലേക്ക് വരികയും 11,276 വിമാനങ്ങൾ കുവൈത്തില്‍ നിന്ന് പുറപ്പെടുകയും  ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി.

Related News