മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾ പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദ്

  • 28/01/2022

കുവൈത്ത് സിറ്റി : വിവിധ പഠനങ്ങൾ അനുസരിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾ പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദ് പറഞ്ഞു.മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ സാമൂഹിക ധാരണകളാണ് നിലവിലുള്ളതെന്നും മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നേരത്തെ മാനസികരോഗ പ്രശ്നങ്ങളുള്ള പ്രവാസികൾ കുവൈത്ത് സമൂഹത്തിന് ഭീഷണിയെന്നും മാനസികരോഗത്തിന്‍റെ  ലക്ഷണങ്ങൾ കാണിക്കുന്ന ആരെയും രാജ്യത്ത് പ്രവേശിക്കുന്നത് തടയണമെന്നും പാര്‍ലിമെന്‍റ് അംഗം ബദർ അൽ ഹുമൈദി  സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

മാനസികാസ്വാസ്ഥ്യമുള്ള രോഗികൾക്ക് നൽകുന്ന മരുന്നുകൾ കുവൈത്തിൽ യുവജനങ്ങൾക്കിടയിൽ വ്യാപകമായി വില്‍ക്കപ്പെടുന്നതായും ഇത് മയക്കുമരുന്നായി ഉപയോഗിക്കുന്നതായും എം.പി പറഞ്ഞു. ഇത് സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവാസികളെ നാടുകടത്തുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബദർ അൽ ഹുമൈദി  നേരത്തെയും സമാനമായ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News