കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

  • 28/01/2022

കുവൈത്ത് സിറ്റി : കുവൈറ്റ് ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ  കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍  രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. 'മൈ ബ്ലഡ് ഫോർ കുവൈത്ത്' എന്ന ശീര്‍ഷകത്തിലാണ്  ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജനുവരി 23 മുതൽ ആരംഭിച്ച ക്യാമ്പയിൻ ഇന്നലെയാണ് അവസാനിച്ചത്. തിരക്ക് അനുഭവപ്പെടാതിരിക്കാൻ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണയും നല്‍കുമെന്നും രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയായത്തില്‍ അതീവ സന്തോഷമുണ്ടെന്നും സൈന്യം അറിയിച്ചു.

ക്യാമ്പയിനില്‍  മികച്ച ജനപങ്കാളിത്തമാണ്  ഉണ്ടായതായതെന്നും  കര, വ്യോമ, നേവി യൂണിറ്റുകളിൽ നിന്നുള്ള നൂറുക്കണക്കിന്  സൈനികരാണ്  രക്തം നല്‍കിയതെന്നും മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ അവധി പറഞ്ഞു.. കൊവിഡിനെ തുടര്‍ന്ന്  ബ്ലഡ് ബാങ്കുകളിലെ രക്തത്തിൻറെ ലഭ്യത കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി നിരവധി സംഘടനകളാണ്   രക്തദാന ക്യാമ്പയിൻ നടത്തുന്നത്. 

Related News