ഫ്രൈഡേ മാർക്കറ്റിൽ ട്രാഫിക്ക് പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

  • 29/01/2022


കുവൈത്ത് സിറ്റി: ഫ്രൈഡേ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി ജനറൽ ട്രാഫിക്ക് വിഭാ​ഗം. പ്രധാനമായും വാഹനങ്ങളുടെ സുരക്ഷിതത്വവും മറ്റും പരിശോധിക്കുന്നതിനാണ് ഇന്നലത്തെ ക്യാമ്പയിനിൽ അധികൃതർ പ്രാധാന്യം നൽകിയത്. കൂടാതെ, വാഹനങ്ങളിൽ അനുവദനീയമായതിലും അധികം ശബ്ദം വരുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച് നൽകുന്ന  ഗാരേജുകളിലും വർക്ക് ഷോപ്പുകളും ട്രാഫിക്ക് വിഭാ​ഗം പരിശോധന നടത്തി.

സുലൈബിയ ഇൻഡസ്ട്രിയൽ സിറ്റിയിലെ 63 ഗാരേജുകളിൽ നിന്ന് അധികൃതർ വൈദ്യുതി വിച്ഛേദിച്ചു. ട്രാഫിക്ക് വിഭാ​ഗത്തിലെ നോൺ കമ്മീഷൻഡ് ഓഫീസർമാർക്കൊപ്പം ഇൻഡസ്ട്രി പബ്ലിക്ക് അതോറിറ്റിയും പരിശോധന ക്യാമ്പയിനിൽ പങ്കെടുത്തു. ആകെ 780 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമങ്ങൾ പാലിക്കാതിരുന്ന 700 വാഹനങ്ങളിൽ നോട്ടീസ് പതിച്ചു. വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന നാല് വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ റെസിഡൻസി നിയമലംഘനത്തിന് മൂന്ന് പേരും അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News