ക്വാറന്റൈൻ കാലാവധിക്ക് ശേഷം പൊസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധന

  • 29/01/2022

കുവൈത്ത് സിറ്റി: ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞ നടത്തുന്ന പിസിആർ പരിശോധനകളിൽ പൗരന്മാരും താമസക്കാരും പൊസിറ്റീവ് ആകുന്നത് കൂടുന്നതായി കണക്കുകൾ. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഏഴ് ദിവസങ്ങൾക്ക് ശേഷം പിസിആർ പരിശോധനകൾ നടത്തുന്നത്. ക്വാറന്റൈൻ കാലയളവിന് ശേഷമുള്ള ഫലങ്ങൾ പൊസിറ്റീവ് ആയി തുടരും. പലപ്പോഴും 30 ദിവസം വരെ പൊസിറ്റീവ് ആയി തന്നെ ഫലങ്ങൾ കാണിക്കും. എന്നാൽ, അണുബാധ പകരാനുള്ള സാധ്യത കുറവാണ്. 

അതുകൊണ്ടാണ് ക്വാറന്റൈൻ ഏഴ് ദിവസമായി പരിമിതപ്പെടുത്തിയിട്ടുള്ളത്. അതേസമയം, 6515 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 86 പേരെയാണ് തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. കൊവിഡ് വാർഡുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ചെറിയ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ 410 പേരെയാണ് കൊവിഡ് വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ 18 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News