കുവൈത്തിവത്കരണ നയം; വിദ​ഗ്ധരായ പ്രവാസി തൊഴിലാളികളെ നഷ്ടപ്പെടുന്നതായി വിലയിരുത്തൽ

  • 29/01/2022

കുവൈത്ത് സിറ്റി: 4.3 മില്യൺവരുന്ന രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം വരുന്ന മൂന്ന് മില്യൺ പ്രവാസികൾ കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് ഇക്കണോമിക് ഒബ്സർവർ റിപ്പോർട്ട്. 2018ൽ ഈ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിന് ഒരു നയവും പദ്ധതിയും കുവൈത്ത് സർക്കാർ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2025ഓടെ പ്രവാസികളുടെ എണ്ണം 1.6 മില്യൺ ആയി കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈത്തിവത്കരണം ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് നിലവിൽ കുവൈത്ത്.

അടുത്ത കുറച്ച് വർഷങ്ങൾ കൂടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം ഒരു കേന്ദ്ര പ്രശ്നമായി തുടരും. 2021ൽ 18,000 പ്രവാസികളെയാണ് നാടുകടത്തിയത്. ഒപ്പം 270,000 പ്രാവസികൾ രാജ്യം ഉപേക്ഷിച്ച് പോയി. എന്നാൽ, ഇത് കാരണം സ്വകാര്യ മേഖലയിൽ രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. 

പൊതുമേഖലയിൽ സ്വദേശി  ജീവനക്കാരെ ഉൾക്കൊള്ളുന്നതിലെ ബുദ്ധിമുട്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഭീഷണിയായി മാറി. ആരോ​ഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിലവിൽ ജീവനക്കാരുടെ വലിയ ക്ഷാമം നേരിടുകയാണ്. കുവൈത്തികൾ ജോലി ചെയ്യാൻ തയ്യാറാകാത്ത മേഖലകളിൽ സർക്കാരിന് ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും  ഇക്കണോമിക് ഒബ്സർവർ റിപ്പോർട്ട് പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News