ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് മ്ഹാവെസ് അൽ സയീദിയുമായി കൂടിക്കാഴ്ച നടത്തി

  • 29/01/2022

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ  സിബി ജോർജ് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ഖാലിദ് മ്ഹാവെസ് അൽ സയീദിയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19 നെതിരായ പോരാട്ടവും കോവാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റും മറ്റ് പ്രവാസി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മില്‍ ആരോഗ്യ മേഖലയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ എംബസ്സിയിലേയും ആരോഗ്യ മന്ത്രാലയത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News