ഇറാഖിലേക്കുള്ള വ്യോമായന സര്‍വീസുകള്‍ താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

  • 29/01/2022

കുവൈത്ത്‌ സിറ്റി : ഇറാഖിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിർത്തിവെച്ചതായി ഡിജിസിഎ  അറിയിച്ചു. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ കുവൈറ്റ് എയർവേസിനും ജസീറ എയർവേസിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അതിനിടെ ഇറാഖിലേക്ക് യാത്ര  ടിക്കറ്റ് എടുത്തവര്‍ 177 എന്ന നമ്പറിലോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയുമായോ ബന്ധപ്പെടണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമ സംഭവങ്ങളെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം കൈകൊണ്ടത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News