കുവൈത്തില്‍ നാളെ നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ സർക്കാർ പങ്കെടുക്കില്ലെന്ന് പാര്‍ലിമെന്റ് കാര്യ മന്ത്രി മുഹമ്മദ് അൽ റാജ്ഹി

  • 29/01/2022

കുവൈത്ത്‌ സിറ്റി : രാജ്യത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാർലമെന്റ് പ്രത്യേക സെഷന്‍ ചേരുന്നതില്‍ സര്‍ക്കാരിന് തുറന്ന നിലപാടാണ് ഉള്ളതെന്നും അംഗങ്ങളുടെ വികാരം മാനിക്കുന്നതായും പാര്‍ലിമെന്റ്  കാര്യ മന്ത്രി മുഹമ്മദ് അൽ റാജ്ഹി പ്രസ്താവിച്ചു.ഇപ്പോയത്തെ സാഹചര്യത്തില്‍  നാളെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സെഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കില്ലെന്നും സെഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും മുഹമ്മദ് അൽ റാജ്ഹി സ്പീക്കറോട് ആവശ്യപ്പെട്ടു. 

നേരത്തെ   കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പ്രത്യേക സെഷന്‍ നടത്തണമെന്ന് നിരവധി പാര്‍ലിമെന്റ് അംഗങ്ങള്‍ സ്പീക്കർ മർസൂഖ് അൽ ഗാനിമിനോട്   ആവശ്യപ്പെട്ടിതിന്‍റെ അടിസ്ഥാനത്തിലായിരുന്നു  നാളത്തെ സമ്മേളനം  ഷെഡ്യൂൾ ചെയ്തിരുന്നത്. പാര്‍ലിമെന്റ് സമ്മേളനത്തില്‍ സർക്കാർ പങ്കാളിത്തം ഭരണഘടനാപരമായി നിർബന്ധമാണ്. ഇതോടെ നാളെ നടക്കേണ്ടിയിരുന്ന പാർലിമെന്റ് യോഗം റദ്ദാകുവാന്‍ സാധ്യതയേറി. 

ആരോഗ്യ വകുപ്പും മെഡിക്കൽ സ്റ്റാഫുകളും  മറ്റ്  ഉദ്യോഗസ്ഥരും രാജ്യത്തെ രൂക്ഷമായ കോവിഡ് വ്യാപനം തടയുന്ന പ്രവര്‍ത്തനത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് പ്രതിദിന കേസുകളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ പ്രത്യേക സെഷന്‍ മാറ്റണമെന്ന് സര്‍ക്കാര്‍ ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാറ്റുവാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നാളത്തെ സെഷനില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്തിന് ഗുണകരമായ രീതിയില്‍ പൊതു ആരോഗ്യം സംരക്ഷിക്കുന്ന ഏത് ചര്‍ച്ചക്കും നിർദ്ദേശങ്ങള്‍  കേള്‍ക്കുവാനും ശുപാർശകൾ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം തടയുന്ന പ്രവര്‍ത്തനത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News