കുവൈത്തില്‍ വാഹനാപകടം; ഒരാള്‍ മരണപ്പെട്ടു.

  • 29/01/2022

കുവൈത്ത് സിറ്റി : കുവൈത്തിലെ കിങ് ഫഹദ് റോഡില്‍ ഇന്നുണ്ടായ വാഹനാപകടത്തില്‍ ഒരാൾ മരിക്കുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട എസ്.യു.വി ട്രക്കില്‍ ഇടിക്കുകയും  റോഡരികിലെ മരത്തിന്  ഇടിച്ചു നില്‍ക്കുകയുമായിരുന്നു. വിവരം ലഭിച്ചയുടന്‍ മിന അബ്ദുള്ള അഗ്നിശമന കേന്ദ്രത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News