അറുപത് വയസ്സ് കഴിഞ്ഞവരുടെ താമസ രേഖ പുതുക്കല്‍; ഒരു വര്‍ഷത്തേക്ക് ആരോഗ്യ ഇൻഷുറൻസ്​ 500 ദിനാര്‍

  • 29/01/2022

കുവൈത്ത് സിറ്റി : അറുപത് വയസ്സും അതിൽ കൂടുതലുമുള്ള പ്രവാസി ബിരുദധാരികളല്ലാത്തവർക്ക് താമസ രേഖ പുതുക്കുന്നതിന് വാർഷിക ഫീസായി 250 ദിനാര്‍ നിജപ്പെടുത്തിയതായി പിഎഎം ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു. ഇതോടപ്പം ആരോഗ്യ ഇൻഷുറൻസായി 500 ദിനാറും നല്‍കേണ്ടിവരുമെന്നാണ് സൂചനകള്‍. തീരുമാനം വന്നതിനെ തുടര്‍ന്ന് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിനായി കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഇൻഷുറൻസ് കമ്പനികളും പി‌എ‌എമ്മും തമ്മില്‍ രണ്ട് ദിവസത്തിനുള്ളില്‍ യോഗ ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. 

പുതിയ സ്കീം പ്രകാരം പത്തായിരം ദിനാറിന്‍റെ ആരോഗ്യ പരിരക്ഷ ലഭിക്കും. ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമല്ലെങ്കിൽ ഇൻഷ്വർ ചെയ്ത രോഗിയെ കുവൈറ്റിനുള്ളിൽ ഈ സേവനം നൽകുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മാറ്റുവാനും സാധിക്കും. അതിനിടെ 250 ദീ​നാ​ർ വാ​ർ​ഷി​ക ഫീ​സും  500 ദീ​നാ​ര്‍ ആരോഗ്യ ഇൻഷുറൻസും കൊടുത്ത് ഓരോ വര്‍ഷവും താമസരേഖ മാറ്റുകയെന്നത്  വിദേശികള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നാണ് സൂചനകള്‍. പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Related News