അറുപത് വയസ്സിന്​ മുകളിലുള്ളവരുടെ വിസാ പുതുക്കല്‍; ഒദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

  • 30/01/2022

കുവൈത്ത് സിറ്റി : അറുപത്  വയസ്സിന്​ മുകളിലുള്ളവരുടെ വിസാ പുതുക്കലുമായി ബന്ധപ്പെട്ട് ഒദ്യോഗിക ഉത്തരവിറക്കി പബ്ലിക് മാൻപവർ ഫോർ അതോറിറ്റി. 2021 ലെ 27-ാം നമ്പർ അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷനിലെ ആർട്ടിക്കിൾ 37 ആണ്  ഭേദഗതി വരുത്തിയിരിക്കുന്നത്.  പുതിയ ഉത്തരവ് പ്രകാരം ബിരുദ വിദ്യഭ്യാസ യോഗ്യതയില്ലാത്ത വിദേശികള്‍ക്ക്  സ്വകാര്യ മേഖലയിൽ വർക്ക് പെർമിറ്റുകൾ പുതുക്കാനോ കൈമാറ്റം ചെയ്യുവാന്‍ സാധിക്കും.   250 കുവൈറ്റ് ദിനാർ ഫീസും കുവൈത്ത് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇൻഷുറൻസ് കമ്പനികളിലൊന്നിൽ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയും  എടുത്തവര്‍ക്ക് റസിഡന്‍സി ഒരു വര്‍ഷത്തേക്ക് പുതുക്കുവാന്‍ സാധിക്കും. 

ഏറെക്കാലമായി നിലനിന്ന അനിശ്ചിതാവസ്ഥക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഒരു വര്‍ഷത്തേക്ക് 500 ദിനാര്‍ വരെ ആരോഗ്യ ഇൻഷുറൻസ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍. പ്രായപരിധി നിയന്ത്രണം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി വിദേശികളാണ് രാജ്യം വിട്ടത്. അധിക ഫീസ്​ നൽകി തൊഴിൽ പെർമിറ്റ്​ പുതുക്കാൻ അനുമതി മാൻപവർ അതോറിറ്റി ഇതിനിടക്ക്‌ അനുമതി നല്‍കിയിരുന്നുവെങ്കിലും വിവാദമായതിനെ തുടർന്ന് പിന്‍വലിക്കുകയായിരുന്നു.  

Related News