പൈപ്പ് തകരാർ; മിന അബ്ദുല്ല, അഹമ്മദി, ഫഹാഹീലിന്റെ ചില ഭാഗങ്ങളില്‍ ജല വിതരണം തടസ്സപ്പെടുമെന്ന് ജല മന്ത്രാലയം

  • 30/01/2022

കുവൈത്ത് സിറ്റി :  കുടിവെള്ള വിതരണം ലൈനുകളിലൊന്നിൽ  തകരാറിലായതിനെ തുടര്‍ന്ന് ഷുഐബ വ്യാവസായിക മേഖല,മിന അബ്ദുല്ല, അഹമ്മദി, ഫഹാഹീലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ജല വിതരണം തടസ്സപ്പെടുമെന്ന്  ജല മന്ത്രാലയം അറിയിച്ചു.എമർജൻസി ടീമുകൾ സ്ഥലത്തെത്തിയതായും  അറ്റകുറ്റപ്പണി നടക്കുകയാണെന്നും എത്രയും വേഗം ജലവിതരണം പുനഃരാരംഭിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. 

Related News