നഴ്‌സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാർലമെന്റ് അംഗം ഡോ. ​​ഹിഷാം അൽ സാലേ

  • 30/01/2022

കുവൈത്ത് സിറ്റി : നഴ്‌സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആരോഗ്യമന്ത്രി ഇടപെടണമെന്ന് പാർലമെന്റ് അംഗം ഡോ. ​​ഹിഷാം അൽ സാലേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.രാജ്യത്തെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിലും സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിലും നഴ്സിംഗ് സമൂഹം പ്രധാന പങ്ക് വഹിക്കുന്നതായും കൊറോണയുടെ വ്യാപനത്തോടെ ആരോഗ്യ ജീവനക്കാരുടെ പ്രാധാന്യം രാജ്യത്ത് ഏറെ വര്‍ദ്ധിച്ചതായും  ഡോ. ഹിഷാം പറഞ്ഞു. മഹാമാരി തുടങ്ങിയതിന് ശേഷം രാജ്യത്ത് നിന്നും 1,600  നഴ്‌സുമാരാണ് രാജിവെച്ചത്. കഴിഞ്ഞ 15 മാസത്തിനിടെ ആരോഗ്യ ജീവനക്കാരുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജോലി ഭാരവും നഴ്‌സുമാരുടെ ശമ്പളം വൈകുന്നതും മോശം ജീവിത സാഹചര്യങ്ങളും സ്വകാര്യ കമ്പനികളുടെ ചൂഷണവുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രാജിവേക്കുവാന്‍ കാരണം. കഴിഞ്ഞ ദിവസം കരാർ കമ്പനി 600 നഴ്സുമാരെ പിരിച്ചുവിട്ടിരുന്ന സംഭവും ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും രാജ്യത്തെ നഴ്‌സുമാരെ സംരക്ഷിക്കാൻ ആരോഗ്യ  മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാനും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. 

മറ്റ് മന്ത്രാലയങ്ങളെ അപേക്ഷിച്ച് കുവൈറ്റൈസേഷൻ നിരക്ക് ഏറ്റവും കുറഞ്ഞ രീതിയിലാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയതെന്നും കുവൈത്തികളെ നഴ്‌സിങ് മേഖലയിലേക്ക് ആകർഷിക്കാൻ അടിയന്തര പദ്ധതി ആവിഷ്‌കരിക്കണമെന്നും ഡോ. ​​ഹിഷാം അൽ സാലേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Related News