കുവൈത്തിൽ മത്സ്യബന്ധനത്തിന് പ്രതിദിനം അനുമതി 200 ബോട്ടുകൾക്ക്

  • 31/01/2022


കുവൈത്ത് സിറ്റി: കുവൈത്തിൽ  മത്സ്യബന്ധനത്തിന് പ്രതിദിനം ലൈസൻസ് നൽകുന്നത് 200 ബോട്ടുകൾക്കാണെന്ന് പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. ശരാശരി പ്രതിമാസം 6000 ലൈസൻസ് ആണ് നൽകുന്നത്. ഓരോ ബോട്ടുകൾക്കും പ്രതിമാസം 10 തവണയാണ് പ്രവേശിക്കാൻ അനുമതി. ഓരോ തവണയും അഞ്ച് ദിനാർ ആണ് എൽ ഗൗണിൽ മത്സ്യബന്ധനത്തിന് ഫീസ് ഏർപ്പെടുത്തുന്നത്.

എൽ ഗൗണിൽ മത്സ്യബന്ധനം തടയുന്നതിന് പ്രത്യേക സമയങ്ങളോ തീയതികളോ ഏർപ്പെടുത്തിയിട്ടുമില്ല. ആഭ്യന്തര മന്ത്രാലയവും അതോറിറ്റിയും സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ ഇബ്രാഹിം പറഞ്ഞു. കോസ്റ്റ് ഗാർഡ്, പരിസ്ഥിതി പൊലീസ്, അഗ്രികൾച്ചർ പബ്ലിക്ക് അതോറിറ്റിയുടെ പിന്തുണയോടെയുമാണ് പ്രവർത്തനങ്ങൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News