ആരോ​ഗ്യ, ആഭ്യന്തര മന്ത്രാലത്തിലെ മുന്നണി പോരാളികൾക്ക് സൗജന്യമായി ​ഭക്ഷ്യവസ്തുക്കൾ; മാർച്ച് ഒന്നിന് വിതരണം ആരംഭിക്കും

  • 31/01/2022


കുവൈത്ത് സിറ്റി: ആരോ​ഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉൾപ്പെടെ മുന്നണി പോരാളികൾക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കൾ മാർച്ച് ഒന്നുമുതൽ  വിതരണം ചെയ്യാൻ തീരുമാനം. നേരത്തെ, രണ്ട് വട്ടം ചില കാര്യങ്ങളിലെ വ്യക്തത കുറവ് മൂലം വിതരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോൾ, വ്യവസായ മന്ത്രാലയമാണ് വിതരണം മാർച്ച് ഒന്നിന് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കോപ്പറേറ്റീവ് സൊസൈറ്റികളിൽ ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്ന് കുവൈത്ത് കാറ്ററിം​ഗ് കമ്പനിക്കും സാമൂഹ്യകാര്യ മന്ത്രാലയത്തിനും എഴുതിയ കത്തിൽ വ്യവസായ മന്ത്രാലയം അറിയിച്ചു.

രോ​ഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉൾപ്പെടെ മുന്നണി പോരാളികൾക്ക് സൗജന്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2020ലെ പ്രമേയം നമ്പർ 807 പ്രകാരമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇത് പ്രകാരം അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി, പഞ്ചസാര, പാൽ, വെജിറ്റബിൾ ഓയിൽ, ടൊമാറ്റോ പേസ്റ്റ്, ചിക്കൻ തുടങ്ങിയവ മാർച്ച് ഒന്നിന് വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തിൽ കരുതണമെന്നാണ് വ്യവസായ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News