ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം സൃഷ്ടിച്ച് 14 കുവൈത്തി വനിതകൾ

  • 31/01/2022


കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒമാനിലെ ജെബൽ ഷംസ് കീഴടക്കി ചരിത്രം കുറിച്ച് കുവൈത്തികളായ 14 വനിതകൾ. 3030 മീറ്റർ ഉയരം വരുന്ന കൊടുമുടി കീഴടക്കിയാണ് കുവൈത്തി വനിതകൾ വീര​ഗാഥ രചിച്ചത്. ആകെ 15 പേരുടെ സംഘമാണ് കൊടുമുടി കീഴക്കടക്കാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേരും കുവൈത്തികളായിരുന്നു. ഒരാൾ മാത്രം ബഹറൈനിൽ നിന്നുള്ളയാളായിരുന്നു.

ഈ യാത്രയിൽ 20 മുതൽ 45 വയസ് വരെയുള്ള വനിതകളാണ് ഉണ്ടായിരുന്നതെന്ന് സംഘത്തിലുൾപ്പെട്ട ജനാൻ അൽ ക്യൂന പറഞ്ഞു. രാവിലെ ആറ് മണിക്ക് തുടങ്ങി ഏഴ് മണിക്കൂറുകൾ കൊണ്ടാണ് സംഘം ജെബൽ ഷംസ് കൊടുമുടി താണ്ടിയത്. ബുദ്ധിമുട്ടുള്ള ചരിവുകളും വലിയ കഷ്ടതകളും നേരിട്ടാണ് വിജയത്തിലെത്താൻ സാധിച്ചത്. ഏത് പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനുള്ള കരുത്ത് കുവൈത്തി വനികൾക്ക് ഉണ്ടെന്ന് കാണിക്കുന്നതാണ് ഈ നേട്ടമെന്നും അവർ പ്രതികരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News